ഭര്‍ത്താവിനെ വെടിവെച്ച് വീഴ്‌ത്തിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു

 woman , police , husband , UP , പൊലീസ് , പെണ്‍കുട്ടി , യുവതി , ബലാത്സംഗം
ലഖ്നൗ| Last Modified തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (19:39 IST)
ഭർത്താവിന് നേരെ വെടിയുതിര്‍ത്ത ശേഷം വതിയെ കൂട്ടബലാത്സംഗം ചെയ്‌തു. ഉത്തർപ്രദേശിലെ അംറോയിലാണ് സംഭവം. അന്വേഷണം ആരംഭിച്ച പൊലീസ് നാല് പേർക്കെതിരെ കേസെടുത്തു.

ഡോക്‍ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയ യുവതിയേയും ഭര്‍ത്താവിനെയും നാലംഗ സംഘം ആക്രമിച്ചു. പ്രതികള്‍ യുവതിയെ കടന്നു പിടിച്ചതോടെ ഭര്‍ത്താവ് ബഹളമുണ്ടാക്കി. ഇതിനിടെ അക്രമികളിലൊരാള്‍ ഭർത്താവിന് നേരെ വെടിവച്ചു.

മുറിവേറ്റ ഭര്‍ത്താവിന് മുന്നില്‍ വെച്ച് യുവതിയെ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്‌തു. പീഡനത്തിന് ശേഷം നാലു പേരും സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയും ചെയ്‌തു.

ആശുപത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെ യുവതി പൊലീസില്‍ പരാതി സമര്‍പ്പിച്ചു. പ്രതികള്‍ക്കെതിരെ കേസെടുത്തെങ്കിലും തുടര്‍നടപടികള്‍ പൊലീസ് വൈകിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :