ഡൽഹി: അടിവസ്ത്രങ്ങൾ വിൽക്കുന്ന കടയിലെ ട്രയൽ റൂമിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തുന്നതായി പരാതി. ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ പ്രമുഖ അടിവസ്ത്ര വിൽപ്പന സ്ഥാപനത്തിനെതിരെയാണ് മാധ്യമ പ്രവർത്തക പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഒളിക്യാമറ വഴി ട്രയൽ റൂമിൽ ദൃശ്യങ്ങൾ കടയിലെ ജീവനക്കാർ തൽസമയം കാണുന്നതായാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 31നാണ് കേസിനാസ്പദമായ സംഭവം. സ്ഥാപനത്തിൽ വസ്ത്രങ്ങൾ വാങ്ങുന്നതിനായി യുവതി പോയിരുന്നു. ഞാൻ വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് ട്രയൽ റൂമിൽ...