ഭർത്താവിന് വയറിളക്കാനുള്ള മരുന്ന് കലർത്തി നൽകി: ഭാര്യമാരിൽ ഒരാൾ ഭർത്താവിന്റെ മർദ്ദനമേറ്റ് മരിച്ചു

Last Modified വ്യാഴം, 29 ഓഗസ്റ്റ് 2019 (13:41 IST)
തിരുപ്പൂർ: ഭക്ഷണത്തിൽ വയറിളക്കാനുള്ള മരുന്ന് കലർത്തി നൽകിയതിലുള്ള ദേഷ്യത്തിൽ ഭർത്താവിന്റെ മർദ്ദനമേറ്റ് ഭാര്യമാരിൽ ഒരാൾ മരിച്ചു. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം ഉണ്ടായത്.
തിരുപ്പൂരിൽ ഇറച്ചിക്കട നടത്തുന്ന രമേശാണ് ഭാര്യയായ ശാന്തിയെ അടിച്ചു കൊന്നത്. രണ്ടാം ഭാര്യ തിലകാവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

തിലകാവതി ശാന്തി എന്നി രണ്ട് ഭാര്യമാരും ഇവരുടെ മക്കളും ഒരേ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. മദ്യത്തിന് അടിമയായിരുന്ന രമേശ് ഭാര്യമാരുടെ സഹായത്തോടെയാണ് ഇറച്ചിക്കട നടത്തിയിരുന്നത്. മദ്യപാനിയായ ഭർത്താവിനെ ഒരു പാഠം പഠിപ്പിക്കാനാണ് ഭാര്യമാർ ഇരുവരും ചേർന്ന് ഭർത്താവിന് വയറിളക്കാനു:ള്ള മരുന്ന് ഭക്ഷണത്തിൽ കലർത്തി നൽകിയത്.

എന്നൽ ഭക്ഷണം കഴിച്ചുതുടങ്ങിയപ്പോൾ തന്നെ രുചിയിൽ വ്യത്യാസം മാനസിലാക്കിയ ഭർത്താവ് ഭാര്യാമാരെ ഇരുവരെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു, മാർദ്ദനത്തെ തുടർന്ന് ബോധരഹിതയായ ശാന്തി ചൊവ്വാഴ്ചയാണ് മരിച്ചത്. സംഭവത്തിൽ രമേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :