Last Modified ബുധന്‍, 28 ഓഗസ്റ്റ് 2019 (18:47 IST)
ഇസ്‌ലാമബാദ്: ഇന്ത്യ-പാക് യുദ്ധം ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ നടന്നേക്കും എന്ന്
പാകിസ്ഥാൻ റെയിൽവേ മന്ത്രി ഷെയ്‌ഖ് റാഷിദ് അഹമ്മദ്. കശ്മീരിന് വേണ്ടിയുള്ള പോരാട്ടത്തിന് സമയമാരിക്കുന്നു എന്നും ഷെയ്ഖ് റാഷിദ് പറഞ്ഞു. റാവൽപിണ്ടിയിൽ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു. പാകിസ്ഥാൻ റെയിൽവേ മന്ത്രിയുടെ പ്രകോപനം.
ഇന്ത്യയും പാകിസ്ഥാനുമായി നടക്കുന്ന അവസനത്തെ യുദ്ധമായിരിക്കും ഇത്. ഇന്ത്യയുടെ മുസ്‌ലിം വിരുദ്ധത ജിന്ന നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യയുമായി ഇനിയും ചർച്ചക്കൊരുങ്ങുന്നവർ മണ്ടൻമാരാണെന്നും പാകിസ്ഥാൻ റെയിൽവേ മന്ത്രി പറഞ്ഞതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കശ്മീരിന് വേണ്ടി ഏതറ്റംവരെയും പോകും എന്നും ആണവായുധം പ്രയോഗിക്കാൻ ഭയമില്ലെന്നും പാകിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ ഖാൻ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് പകിസ്ഥാൻ റെയിൽവേ മന്ത്രിയുടെ പ്രസ്ഥാവന. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയതോടെയാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തിയത്. അതിർത്തിയിൽ ഏത് സാഹചര്യത്തെയും നേരിടനായി
ഇന്ത്യ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.