Last Updated:
ബുധന്‍, 28 ഓഗസ്റ്റ് 2019 (19:35 IST)
പ്രീമിയം എസ്‌യുവി ഹാരിയറിൽ ജനപ്രിയ ഫീച്ചർ സൺറൂഫ് കൂടി കൊണ്ടുവരികയാണ് ടാറ്റ. പുതിയ വാഹനങ്ങളിൽ മാത്രാമല്ല. നിലവിലെ ഹാരിയർ ഉടമകൾക്കും വാഹനത്തിൽ സൺറൂഫ് ഘടിപ്പിക്കാനുള്ള അവസരാം ഒരുക്കുന്നുണ്ട് കമ്പനി. വെബാസ്റ്റോ നിർമ്മിച്ച എച്ച് 300 എന്ന സൺറൂഫാണ് വാഹനത്തിൽ ഘടിപ്പിക്കുന്നത്. 95,100 രൂപയാണ് സൺറൂഫിന് മാത്രം വിലവരുന്നത് ഈതോടെപ്പം സൺറൂഫ് ഘടിപ്പിക്കുന്നനിനായുള്ള സർവീസ് ചാർജു കമ്പനി ഇടാക്കും.
സൺറൂഫിന് രണ്ട് വർഷത്തെ വാറണ്ടിയും ടറ്റ വഗ്ദാനം ചെയ്യുന്നുണ്ട്. ഹാരിയറിന്റെ കറുപ്പ് വകഭേതത്തെ വിപണിയിലെത്തിക്കും എന്ന പ്രഖ്യാപനനത്തിന് പിന്നാലെയാണ് സൺറൂഫ് കൂടി കമ്പനി വാഹനത്തിൽ ഒരുക്കുന്നത്. ഉപയോക്തൾക്ക് സൺറൂഫിനോടുള്ള പ്രിയം കണക്കിലെടുത്താണ് ടാറ്റയുടെ പുതിയ നീക്കം. ഹാരിയറിൽ കൂടുതൽ പ്രീമിയം ഫീച്ചറുകൾ കൊണ്ടുവരാനാണ് ടാറ്റ ലക്ഷ്യംവക്കുന്നത്
നിലവിൽ ഹാരിയറീന്റെ 5 സീറ്റർ വാഹനാത്തെയാണ് ഇന്ത്യൻ വിപണിയിൽ വിൽപ്പനക്കെത്തിച്ചിരിക്കുന്നത്. ജനീവ ഓട്ടോ എക്സ്‌പോയിൽ പ്രദർശിപ്പിച്ച ഹാരിയറിന്റെ സെവൻ സീറ്റർ പതിപ്പ് അധികം വൈകാതെ തന്നെ ഇന്ത്യയിലെത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ ഇക്കഴിഞ്ഞ ജനുവരിയിൽ വിപണിയിലെത്തിയ ഹാരിയറിന്റെ 10,000 യൂണിറ്റുകളാണ് ടാറ്റ ഇതേവരെ വിറ്റഴിച്ചത്.