കുളിക്കുന്നവർക്ക് ഒരു സാന്തോഷവാർത്ത, ഈ സോപ്പുകൾക്ക് വില കുറച്ചു !

Last Updated: ബുധന്‍, 28 ഓഗസ്റ്റ് 2019 (20:58 IST)
വിപണിയിലെ കടുത്ത മത്സരത്തെ തുടർന്ന് മികച്ച വിൽപ്പന സ്വന്തമാക്കുന്നതിനയി തങ്ങൾ സോപ്പ് ഉത്പന്നങ്ങളുടെ വില കുറച്ചു ലക്സസ് ലൈഫ്‌ബോയ്, ഡോവ് തുടങ്ങിയ സോപ്പുകൾക്കാണ് യൂണിലിവർ വില കുറച്ചത്. നാല് ശതാമാനം മുതൽ ആറ് ശതമാനം വരെയാണ് സോപ്പുകൾക്ക് വില കുറച്ചിരിക്കുന്നത്.

സോപ്പ് നമുക്ക് നിസാരമായി തോന്നുമെങ്കിലും ഇന്ത്യയിൽ 20,960 കോടിയുടേതാണ് സോപ്പ് വിപണി. ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്‌റ്റ്സ്, വിപ്രോ കൺസ്യൂമർ പ്രൊഡക്റ്റ്സ്, ഐടിസി തുടങ്ങിയ കമ്പനികളാണ് സോപ്പ് വിപണിയിൽ യൂണിലിവറിന്റെ പ്രധാന എതിരാളികൾ.

യൂണിലിവറിന്റെ ലക്സസും, ലൈഫ്‌ബോയിയുമാണ് ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന സോപ്പുകൾ. പെയേഴ്സ്, ആയുഷ്മ് ലക്സ് എന്നീ സോപ്പുകളും യൂണീലിവർ തന്നെ പുറത്തിറക്കുന്നതാണ്. സോപ്പുകളുടെ ഫാമിലി പാക്കുകളിൽ 30 ശതമാനാം വരെ കുറവ് വരുത്തിയിട്ടുണ്ട്. വില കുറച്ച് വിൽപ്പന കൂട്ടാനാണ് യൂണിലിവർ ലക്ഷ്യമിടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :