ആൺസുഹൃത്തിനെ മരത്തിൽ കെട്ടിയിട്ട് 15കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

Last Modified വ്യാഴം, 18 ഏപ്രില്‍ 2019 (13:08 IST)
മുംബൈ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ രണ്ട് യുവാക്കൾ ചേർന്ന് ക്രൂര കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മുംബൈയിലെ ശങ്കർ നഗറിൽ തിങ്കളാഴ്ച രാത്രിയോടെയാണ് ക്രൂരമായ സംഭവം ഉണ്ടായത്. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന ആൺസുഹൃത്തിനെ മർദ്ദിച്ച് മരത്തിൽ കെട്ടിയിട്ടാണ് പ്രതികൾ പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്.

ശങ്കർ നഗറിലെ വിരാർ ഈസ്റ്റിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു പെൺകുട്ടി. രാത്രിയായതിനാൽ ആൺ സുഹൃത്തിനെയും കൂടെ കൂട്ടിയിരുന്നു. പ്രദേശത്തെ സ്കൂളിന് സമീപത്ത് എത്തിയതോടെ രണ്ട് യുവാക്കൾ ചേർന്ന് പെൺകുട്ടിയെയും സുഹൃത്തിനെയും അക്രമിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.

15കാരിയുടെ കൂടെയുണ്ടായിരുന്ന ആൺസുഹൃത്തിനെ മർദ്ദിച്ച് അവശനാക്കി മരത്തിൽ കെട്ടിയിട്ടാണ് പ്രതികൾ ഇരുവരും ചേർന്ന് പെൺകുട്ടിയെ പീഡനത്തിന് ഇയരാക്കിയത്. ആൺ സുഹൃത്ത് ശബ്ദമുണ്ടാക്കാൻ ശ്രമിച്ചതോടെ ഇയാളുടെ വായിൽ പ്രതികൾ തുണി തിരുകി കയറ്റി.

സംഭവത്തെ കുറിച്ച് പുറത്തുപറഞ്ഞാൽ ആൺ സുഹൃത്തിനെ കൊലപ്പെടുത്തും എന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതോടെ പീഡനത്തിന് ഇരയായത് പെൺകുട്ടി പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് ചൊവ്വാഴ്ചയോടെ പെൺകുട്ടി വിരാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാൻ പൊലീസിന് സാധിച്ചിട്ടില്ല. പെൺകുട്ടിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :