വിട്ടിൽനിന്നും പാറ്റകളെ ഓടിക്കാനുള്ള ഈ വിദ്യകൾ അറിയൂ !

Last Updated: ബുധന്‍, 17 ഏപ്രില്‍ 2019 (20:52 IST)
വീടിന്റെ മുക്കിലും മൂലകളിലുമെല്ലാം പാറ്റകൾ വാസസ്ഥലമാക്കി മാറ്റുന്നത് വലിയ പ്രശ്നം തന്നെയാണ്. ഭക്ഷണത്തിലൂടെയും പാത്രങ്ങളിലൂടെയുമെല്ലാം ഇവ അരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. പാറ്റകളെ അകറ്റാൻ പടിച്ചപണി പതിനെട്ടും നോക്കി പരാജയപ്പെട്ടോ നിങ്ങൾ ? എങ്കിൽ ഇനി ഇക്കാര്യങ്ങൾ പരീക്ഷിച്ചുനോക്കൂ.

വെള്ളം കെട്ടി നിൽക്കുന്നതും ലീക്കാവുന്നതും പൂർണമായും ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇത്തരം സാഹചര്യങ്ങളിലാണ് പാറ്റകൾ കൂടുതലും പെരുകുക. അടുക്കളയിൽ ആഹാര മാലിന്യങ്ങൾ കൃത്യമായി ഒഴിവാക്കുകയും വേണം. വീട്ടിൽ തറ തുടക്കുമ്പോൾ ഫിനോയിലോ ഡെറ്റോളോ ഉപയോഗിക്കുന്നത് നല്ലതാണ്.

പാറ്റയെ അകറ്റാൻ ഏറ്റവും നാച്ചുറലായ ഒരു മാർഗമാണ് വാഴയില. ഇത് അധികമാരും പരീക്ഷിച്ചിരിക്കാൻ വഴിയില്ല. വീട്ടിൽ കൂടുതലായി ഉള്ള ഇടങ്ങളിൽ വാഴയില മുറിച്ച് ഇടുക. വാഴയിലയുടെ ഗന്ധം പാറ്റകൾക്ക് അസ്വസ്ഥത ഉണ്ടാക്കും. ഇതോടെ ഇവ സ്വയമേ തന്നെ ഓടി രക്ഷപ്പെട്ടോളും. ബോറിക് ആസിഡ് വീടിനു ചുറ്റും തളിക്കുന്നത്. പാറ്റ വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത് തടയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :