അടിവസ്ത്രത്തിനകത്ത് രണ്ട് കോടിയുടെ ലഹരിമരുന്ന്; നെടുബാശ്ശേരിയിൽ വിമാനത്താവളത്തിൽ മൂന്ന് പേർ പിടിയിലായി

പിടിയിലായവര്‍ തമിഴ്‌നാട് രാമനാഥപുരം സ്വദേശികളാണ്.

റെയ്നാ തോമസ്| Last Modified തിങ്കള്‍, 7 ഒക്‌ടോബര്‍ 2019 (14:52 IST)
രണ്ടു കോടി രൂപയുടെ മയക്കുമരുന്നുമായി മൂന്നുപേര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി . വിദേശ വിപണിയില്‍ രണ്ട് കോടി രൂപ വിലവരുന്ന 820 ഗ്രാം നെറ്റ്പാംസെറ്റമിന്‍ മയക്കുമരുന്നാണ് ഇവരില്‍ നിന്നും കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം കണ്ടെടുത്തത്. പിടിയിലായവര്‍ തമിഴ്‌നാട് രാമനാഥപുരം സ്വദേശികളാണ്. ഇവരില്‍ രണ്ടുപേര്‍ ദോഹക്കും ഒരാള്‍ കോലാലംപൂരിനു ആണ് ടിക്കറ്റ് എടുത്തിരുന്നത് .

കോലാലംപൂരിലേയ്ക്ക് ടിക്കറ്റെടുത്തയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് രണ്ട് പേരെക്കുറിച്ചും വിവരം ലഭിച്ചത്. മയക്ക് മരുന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം. രണ്ടുപേര്‍ 300 ഗ്രാം വീതം മയക്കുമരുന്നും ഒരാള്‍ 220 ഗ്രാം മയക്കുമരുന്നുമാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്നത. തുടരന്വേഷണത്തിന്റെ ഭാഗമായി ഇവരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് കൈമാറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :