പെൺകെണിയിൽ ഉലഞ്ഞ് വമ്പന്മാർ; ഉന്നതബന്ധം കൊണ്ട് സംഘം സമ്പാദിച്ചത് കോടികൾ, ഒടുവിൽ അവർക്കിട്ട് തന്നെ പണിയും കൊടുത്തു

എസ് ഹർഷ| Last Modified ശനി, 28 സെപ്‌റ്റംബര്‍ 2019 (11:22 IST)
‘പെൺകെണിയിൽ’ ഉലഞ്ഞ് മധ്യപ്രദേശ് രാഷ്ട്രീയം കലങ്ങിമറിയുകയാണ്. ഗവർണർ, മുൻ മുഖ്യമന്ത്രി, മന്ത്രിമാർ, എം എൽ എ തുടങ്ങി ‘വമ്പൻ സ്രാവുകൾ’ മുതൽ ‘ചെറിയ മീനുകൾ’ വരെ പെൺകെണിയിൽ കുടുങ്ങിയിരിക്കുകയാണ്. രണ്ട് സ്ത്രീകളുടെ നിയന്ത്രണത്തിലുള്ള നാല് അക്കൌണ്ടുകൾ പരിശോധിച്ചപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകളാണ്.

കോടിക്കണക്കിനു രൂപയുടെ ഇടപാടുകളാണ് ഇവർ ഈ അക്കൌണ്ട് വഴി നടത്തിയിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. പത്തു വര്‍ഷത്തിലേറെയായി പെണ്‍കെണി മാഫിയ നടത്തുന്നവര്‍ അധികാരത്തിന്റെ ഇടനാഴികളിലെ ഉന്നതബന്ധം കൊണ്ടാണ് ഇവർ കോടികൾ സമ്പാദിച്ചത്. ഒടുക്കം, അവരിൽ ചിലർക്ക് തന്നെ ഇവർ പണിയും കൊടുത്തു.

സംഘത്തിലെ സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന ആഡംബര കാറുകളെക്കുറിച്ചും സമ്പന്ന മേഖലകളില്‍ അവര്‍ താമസിച്ചിരുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് പൊലീസ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളെയാണ് സംഘം കൂടുതല്‍ ലക്ഷ്യം വയ്ക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ സമ്പത്തിക സഹായവും പഠിക്കാന്‍ വേണ്ട സ്‌കോളര്‍ഷിപ്പുമാണ് സംഘം വാഗ്ദാനം ചെയ്യുന്നത്. നിലവിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത 7 പെൺകുട്ടികൾക്കും ഈ സംഘം പഠിക്കുന്നതിനായി സ്കോളർഷിപ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്ത് ഗവര്‍ണറായിരിക്കുന്ന വ്യക്തിമുതല്‍ മുന്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, ഉന്നത രാഷ്ട്രീയനേതാക്കള്‍ തുടങ്ങി വമ്ബന്‍സ്രാവുകളെല്ലാം കെണിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കെണിയില്‍ കുടുങ്ങിയ ബി.ജെ.പി. നേതാക്കളുടെ വിവരം നല്‍കാന്‍ ആര്‍.എസ്.എസ് ബി.ജെ.പി ദേശീയ നേതൃത്വം സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :