അനുബന്ധ വാര്‍ത്തകള്‍
- ആറു വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു; പ്രതി അറസ്റ്റില്‍
- രാത്രിയിൽ കുഞ്ഞ് കരയും, ഉറങ്ങാൻ സമ്മതിക്കില്ല; ഒന്നര വയസ്സുകാരിയെ അമ്മ കൊലപ്പെടുത്തിയ സ്വൈര്യജീവിതത്തിന് തടസ്സമായപ്പോൾ
- പേരാമ്പ്രയിൽ മനോനില തെറ്റിയ വൃദ്ധന് പ്രകൃതിവിരുദ്ധ പീഡനം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാൻഡിൽ
- അമ്മ ചെയ്ത തെറ്റിന് അമ്മയോടൊപ്പം അവള് എട്ടാം മാസത്തിൽ ജയിലില്‍ കിടന്നു; ആലപ്പുഴയിലെ കുരുന്നിനെയോര്‍ത്ത് വിങ്ങി ഒരു നാട്
- ‘കരഞ്ഞപ്പോള്‍ മൂക്കും വായും പൊത്തി’; പെട്ടന്നുള്ള ദേഷ്യത്തിന് ചെയ്തതെന്ന് അമ്മ ആതിര
14കാരിയെ പീഡനത്തിന് ഇരയാക്കി കൊന്ന് കിണറ്റിൽ തള്ളി, കിണറ്റിൽ സമാനരീതിയിൽ കൊല്ലപ്പെട്ട മറ്റുരണ്ട് പെൺകുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ, ക്രൂരമായ സംഭവം ഇങ്ങനെ
തെലങ്കാന: തെലങ്കാനയിലെ യാദരി ഭുവനഗിരി ജില്ലയിലെ ഹാജിപൂർ ഗ്രാമത്തിലെ പൊട്ടക്കിണറ്റിൽ നിന്നും 14കരിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്തുവന്നത്. ഒരു മാസം മുൻപ് പെൺകുട്ടിയെ കാണാതായിരുന്നു ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് 14കാരിയുടെ ശരീരാവശിഷ്ടങ്ങൾ കിണറ്റിൽ നിന്നും കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയതോടെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തി. 14കാരിയുടെ മൃതദേഹം കണ്ടെത്തിയ അതേ കിണറ്റിൽ നിന്നും മറ്റൊരു 18കാരിയുടെ മൃതദേഹാവിശിഷ്ടങ്ങൾ കൂടി കണ്ടെടുത്തതോടെയാണ് പൊലീസും ഗ്രാമവാസികളും അമ്പരന്നത്.18കാരിയെയും പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്ന് ഫൊറൻസിക് പരിശോധനകളിൽ നിന്നും പോസ്റ്റ്മോർട്ടത്തിൽ നിന്നും വ്യക്തമായി.
സംഭവത്തിൽ ശ്രീനിവാസ് റഡ്ഡി എന്ന പ്രദേശവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികൾ സ്കൂളിൽ നിന്നും മടങ്ങി വരവെ വീട്ടിൽ കൊണ്ടാക്കാം എന്ന വ്യാജേന വാഹനത്തിൽ കയറ്റി വിജനമായ സ്ഥലത്തെത്തിച്ച് പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി ഗ്രാമത്തിലെ പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു പ്രതിയുടെ രീതി.പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
നിരവധി പെൺകുട്ടികളെ പ്രതി ഇത്തരത്തിൽ കൊലപ്പെടുത്തിയിട്ടുണ്ടാകാം എന്നാണ് പൊലീസ് കരുതുന്നത്. കിണറ്റിൽ നിന്നും ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ 11കാരിയുടെ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്. 11 കാരിയും പീഡനത്തിനിരയായിരുന്നു എന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
അടുത്ത ലേഖനം