1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Stepfather's sexual harassment

രണ്ടാനച്ഛന്റെ ക്രൂര പീഡനം; സംഭവം പുറത്തറിഞ്ഞതിങ്ങനെ

പിതാവ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു

Stepfather
പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച രണ്ടാനച്ഛനെ പൊലീസ് അറസ്‌റ്റുചെയ്‌തു. തനിക്ക് ആർത്തവമായതോടെ രണ്ടാനച്ഛന്റെ സ്വഭാവത്തിൽ മാറ്റം വന്നുതുടങ്ങി. പീഡന വിവരം പുറത്തുപറഞ്ഞാൽ വീട്ടുചെലവിന് പണം നൽകില്ലെന്നും അമ്മയെകൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി എന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി.  പെൺകുട്ടിയുടെ മാതാവ് പുറത്തുപോയിരുന്ന സമയങ്ങളിലായിരുന്നു പീഡനം. 
 
ഒരിക്കൽ സംശയം തോന്നിയ മാതാവ് ഇയാളെ ചോദ്യം ചെയ്‌തിരുന്നു, മദ്യലഹരിയിൽ സംഭവിച്ചുപോയതാണെന്നും ഇനി ആവർത്തിക്കില്ലെന്നുമായിരുന്നു മറുപടി. ഇയാളുടെ ആക്രമത്തിൽ നിന്ന് രക്ഷപെടാൻ പെൺകുട്ടി കുളിമുറിയിൽ കയറി കതകടച്ചെങ്കിലും രക്ഷയുണ്ടായില്ല. കുളിമുറിയുടെ കതക് തകർത്ത് അയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു.
 
വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ മാതാവ് പെൺകുട്ടി ഉറങ്ങിക്കിടക്കുന്നതുകണ്ട് സംശയം തോന്നി ഇയാളോട് കാര്യം തിരക്കുകയായിരുന്നു. രണ്ടാനച്ഛൻ പറഞ്ഞ കള്ളം മാതാവിന് മനസ്സിലാകുകയും തുടർന്ന് പൊലീസിനെ സമീപിക്കുകയുമായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകാരുടെ സംരക്ഷണയിലാണ്.
അടുത്ത ലേഖനം
ഇംഗ്ലീഷ് സംസാരിച്ചതിൽ തർക്കം; മദ്യ ലഹരിയിൽ ഓട്ടോഡ്രൈവർ യുവാവിനെ തലക്കടിച്ചു കൊന്നു