Rijisha M.|
Last Modified വ്യാഴം, 10 മെയ് 2018 (13:40 IST)
ഇപ്പോൾ സ്വർണത്തേക്കാൾ കൂടുതലായി സ്‌ത്രീകൾ തിരഞ്ഞെടുക്കുന്നത് വെള്ളിയാണ്. വളരെ വ്യത്യസ്‌തമായ മോഡലുകളിലും വിലകുറവിലും ഇത് മുന്നിൽ തന്നെയാണ്. ട്രെൻഡിനനുസരിച്ച് ലുക്കും മാറിവരുന്നതിനാൽ സ്‌ത്രീകൾക്കും കുട്ടികൾക്കും ഇത് ഒരുപോലെ പ്രിയപ്പെട്ടതാകുന്നു. എന്നാൽ ജ്യോതിഷപരമായി വെള്ളി ആഭരണങ്ങൾക്ക് ഒട്ടേറെ സവിശേഷതകൾ ഉണ്ട്. വെളുത്ത നിറമുള്ള വെള്ളി ആഭരണം ധരിക്കുന്നതിലൂടെ ശുക്രപ്രീതി ലഭിക്കുമെന്നാണ് വിശ്വാസം. കൂടാതെ ആളുകൾക്കുണ്ടാകുന്ന അമിതമായ ദേഷ്യം നിയന്ത്രിച്ച് മാനസിക സുഖം പ്രദാനം ചെയ്യുമെന്നും ജ്യോതിഷ പണ്ഡിതർ പറയുന്നു.
ജാതകപ്രകാരം ചന്ദ്രന്റെ അനിഷ്‌ഠ സ്ഥിതിമൂലം ക്ലേശിക്കുന്നവർ വെള്ളി ആഭരണം ദരിച്ചാൽ ദോഷകാഠിന്യം കുറവായിരിക്കും എന്നും വിശ്വാസമുണ്ട്. ഒപ്പം ജീവിതത്തിൽ സമൃദ്ധിയും ഐശ്വര്യവും ആയുരാരോഗ്യവും പ്രദാനം ചെയ്യുന്ന ലോഹം കൂടിയാണ് വെള്ളി. ശരീരത്തിന് ഹാനീകരമല്ലാത്ത വെള്ളി ചില മരുന്നുകളിലും മെഡിക്കൽ ഉപകരണങ്ങളിലും ചേർക്കാറുണ്ട്.
ശിരസ്സ്, നെറ്റി, മൂക്ക്, ചെവികൾ, കഴുത്ത്, തോളുകൾ, നെഞ്ച്, കൈകൾ, കൈവിരൽ, അരക്കെട്ട്, കണങ്കാൽ, പാദം, കാൽവിരൽ എന്നീ പതിനാല് സ്ഥാനങ്ങളിൽ വെള്ളി ധരിക്കുന്നതാണ് ഉത്തമം. സ്ത്രീകൾ കാൽവിരലിൽ വെള്ളി മിഞ്ചി അണിയുന്നത് ഗർഭപാത്രത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. കുഞ്ഞുങ്ങൾക്ക് വെള്ളിപ്പാത്രത്തിൽ ഭക്ഷണം കൊടുത്താൽ ജലദോഷസംബന്ധമായ അസുഖങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും.