കരച്ചില്‍ ലൈംഗികബന്ധത്തിന്റെ ത്രില്‍ നശിപ്പിക്കുന്നുവെന്ന്; കൈക്കുഞ്ഞിനെ മാതാപിതാക്കള്‍ കൊന്ന സംഭവത്തില്‍ ശിക്ഷ ഉടന്‍

 Luke Morgan, old Emma Cole , murder , police , death , പൊലീസ് , കൈക്കുഞ്ഞ് , കൊലപാതകം , ലൈംഗികത
ലണ്ടന്‍| Last Modified ബുധന്‍, 15 മെയ് 2019 (16:12 IST)
കരച്ചില്‍ ലൈംഗികബന്ധത്തിന് തടസമായതോടെ നവജാത ശിശുവിനെ ക്രൂരമായി കൊലപ്പെടുത്തിയ മാതാപിതാക്കള്‍ക്ക് ശക്തമായ ശിക്ഷ ലഭിച്ചേക്കും. പ്രതികളായ ലൂക്ക് മോര്‍ഗന്‍(26), എമ്മ കോള്‍ (22) എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ ജൂണില്‍ പ്രഖ്യാപിക്കും.

2014 ഏപ്രില്‍ 29ന് ലണ്ടനിലാണ് കേസിനാസ്‌പദമായ സംഭവം. ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞതോടെ ഒമ്പത് ആഴ്‌ച പ്രായമുള്ള ആണ്‍കുട്ടിയെ ഇവര്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കരച്ചില്‍ ശക്തമായതോടെ തലയണ ഉപയോഗിച്ച് കുഞ്ഞിന്റെ ശരീരത്തില്‍ അമര്‍ത്തി. ഇതിന്റെ ആഘാതത്തില്‍
കുട്ടിയുടെ വാരിയെല്ലുകള്‍ പൊട്ടുകയും ചെയ്‌തു. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് കോടതി വ്യക്തമാക്കി.

മദ്യത്തിന്റെ ലഹരിയിലാണ് ദമ്പതികള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതും തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :