മകൾക്കെതിരേ അശ്ലീല പരാമർശം; ചോദ്യം ചെയ്‌ത പിതാവിനെ കുത്തിക്കൊന്നു, മകന്‍ ഗുരുതരാവസ്ഥയില്‍

 police , murder , death , kill , പൊലീസ് , മകള്‍ , കൊല , മകള്‍
ന്യൂഡൽഹി| Last Modified ബുധന്‍, 15 മെയ് 2019 (15:45 IST)
മകൾക്കെതിരേ അശ്ലീല പരാമർശം നടത്തിയ ആൺകുട്ടികളെ ചോദ്യം ചെയ്‌ത പിതാവ് കുത്തേറ്റു മരിച്ചു. പടിഞ്ഞാറൻ ഡൽഹിയിലെ മോത്തി നഗര്‍ സ്വദേശിയും വ്യവസായിയുമായ ധ്രൂവ് ത്യാഗി എന്നയാളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 19കാരനായ മകനും പരുക്കേറ്റു. സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്‌റ്റ് ചെയ്തു.

ഞായറാഴ്‌ച പുലര്‍ച്ചെയാണ് പ്രതികളും ത്യാഗിയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. 24 വയസുകാരിയായ മകള്‍ക്കൊപ്പം ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് വരുമ്പോള്‍ അക്രമികള്‍ അശ്ലീല പരാമർശവും ആംഗ്യങ്ങളും കാണിച്ചതാണ് വഴക്കിന് കാരണമായത്.

മകളെ വീട്ടില്‍ എത്തിച്ച ശേഷം ത്യാഗി ഒറ്റയ്‌ക്ക് യുവാക്കളുടെ സമീപത്ത് എത്തി. തര്‍ക്കത്തിനിടെ ഇവരിലൊരാള്‍ ത്യാഗിയെ കുത്തി. ഇതിനിടെ രക്ഷിക്കാന്‍ വന്ന മകനും അക്രമിക്കപ്പെട്ടു.

ഗുരുതരമായി പരുക്കേറ്റ ത്യാഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണം സംഭവിച്ചു. മകൻ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ത്യാഗിയെ ആക്രമിച്ച
45കാരനെയും അയാളുടെ ഇരുപത് കാരനായ
മകനെയും അറസ്‌റ്റ് ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :