എ കെ ജെ അയ്യർ|
Last Modified തിങ്കള്‍, 21 ഒക്ടോബര്‍ 2024 (11:28 IST)
എറണാകുളം: ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയ 12 പേർ പോലീസ് പിടിയിൽ. ആലുവായിൽ ഹോട്ടൽ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ ഏഴു സ്ത്രീകളും അഞ്ച് പുരുഷന്മാരും ഉൾപ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .
ആലുവാ പോലീസ് നടത്തിയ പരിശോധനയിൽ ഹോട്ടലിലെ റൂമുകളിൽ നിന്നും ലഹരി മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 12 അംഗ സംഘം പിടിയിലായത്. ഇവരുടെ മൊബെൽ ഫോണുകൾ, മദ്യം , ചെറിയ അളവിൽ ലഹരിമരുന്ന് എന്നിവയും പൊലീസ് പിടികൂടി. ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിയ വലിയ സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.