1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. pocso case school driver arrested

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

Pocso Chavakkad Pavaratty
പോക്സോ ചാവക്കാട് പാവറട്ടി
തൃശൂർ : പതിനാലുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. ചാവക്കാട് മണത്തല ചിന്നാരിൽ മുഹമ്മദ് സഫാൻ(22) ആണ് പോലീസ് പിടിയിലായത്.
 
പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പാവറട്ടി പൊലീസാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയെ പ്രതി പല സമയങ്ങളിൽ പീഡിപ്പിച്ചതായാണ് പരാതി.എന്നാൽ സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തത് അറിഞ്ഞതോടെ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. വ്യാപക അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്.
അടുത്ത ലേഖനം
ഭർത്യമതിയായ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത : ഭർത്താവ് ഒളിവിൽ