റിജോഷിനെ കൊലപ്പെടുത്തിയത് അർധബോധാവസ്ഥയിൽ കഴുത്തുഞെരിച്ച്, മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 8 നവം‌ബര്‍ 2019 (22:43 IST)
ഇടുക്കി: കൊലപതാകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റിജോഷിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് പ്രാഥമിക റിപ്പോർട്ട്. കയറോ തുണിയോ ഉപയോഗിച്ചാവാം കൊലപ്പെടുത്തിയത് എന്നും, ഈ സമയത്ത് റിജോഷ് അർധ ബോധാവസ്ഥയിൽ ആയിരുന്നു എന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

ശരീരത്തിൽ മറ്റു മുറിവുകൾ ഇല്ല. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ റിസോർട്ട് മനേജർ വസീമിനും, കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിക്കുമായി പൊലീസ് തിരച്ചിൽ ശക്തമാക്കി. ലിജിയും വസീമുമായുള്ള ബന്ധം ലിജേഷ് കണ്ടെത്തിയതാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച ഇരുവരും പാലയിൽ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.

വസീമിന്റെ നാടായ തൃശൂർ വഴി ഇരുവരും തമിഴ്നാട്ടിലേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. വസീമിന്റെ സഹോദരനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതോടെ കുറ്റം താനാണ് ചെയ്തത് എന്നും സഹോദരനെയും സുഹൃത്തുക്കളെയും വിട്ടയക്കണം എന്നുമുള്ള വസീമിന്റെ വീഡിയോ സന്ദേശം പൊലീസിന് ലഭിച്ചു. പുത്തടിക്കു സമീപം മഷ്റൂം ഹട്ട് ഫാം ഹൗസിന്റെ കൃഷിയിടത്തിൽനിന്നുമാണ് റിജോഷിന്റെ മൃതദേഹം കണ്ടെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :