ഇന്ധനം നിറക്കാൻ ഇനി പണം കയ്യിൽ കരുതേണ്ട, ഫാസ്റ്റ്‌ടാഗ് സംവിധാനം പമ്പുകളിലും !

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 8 നവം‌ബര്‍ 2019 (18:03 IST)
പമ്പുകളിൽ നിന്നും ഇന്ധനം നിറക്കുന്നതിനെ കൂടുതൽ സ്മാർട്ട് ആക്കാൻ കേന്ദ്ര സർക്കാർ. വാഹനങ്ങളിൽ ഒട്ടിക്കാവുന്ന പ്രത്യേക ഫാസ്റ്റ്‌ടാഗുകൾ റീചാർജ് ചെയ്ത്. ഇനി മുതൽ ഇന്ധനത്തിന് പണം നൽകാം. പമ്പുകളുടെ പ്രവർത്തനം കൂടുതൽ വേഗത്തിലും സ്മാർട്ടും ആക്കുന്നതിനാണ് പുതിയ നടപടി.

ടോൾ പ്ലാസകളിൽ ഉപയോഗിക്കുന്ന ഫാസ്റ്റ് ടാഗുകൾക്ക് സമാനമാണ് ഇത്. ഒരു ലിറ്റർ പെട്രോളിന്റെ വില മുതൽ എത്രരൂപ വേണമെങ്കിലും ഫാസ്റ്റ് ടാഗിൽ റീചാർജ് ചെയ്യാനാകും. കാറുകളിൽ ഗ്ലാസിലാണ് ഫാസ്റ്റ‌ടാഗ് ഒട്ടിക്കേണ്ടത്. ഇരുചക്ര വാഹനങ്ങളിൽ ഒട്ടിക്കുന്നതിനായി പ്രത്യേകം ചെറിയ ഫസ്റ്റ്‌ടാഗുകൾ ലഭ്യമാക്കും. പൊതുമേഖല ബാങ്കകളിലൂടെ സ്ഥാപനങ്ങളിലൂടെയും ഫാസ്റ്റ് ടാഗുകൾ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

മൊബൈൽ വാലറ്റുകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവയിലൂടെയും മൊബൈൽ ബാങ്കിങ് വഴി നേരിട്ടും ഫാസ്റ്റ് ടാഗുകൾ റീചാർജ് ചെയ്യാനുള്ള സംവിധാനവും ഉണ്ടാവും. പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക റീഡിംഗ് യൂണിറ്റ് ഫാസ്റ്റ് ടാഗുകൾ റീഡ് ചെയ്യുന്നതതോടെ പണം നേരിട്ട് ഡെബിറ്റ് ആകും. ജനുവരി ഒന്നുമുതൽ ഇത് രാജ്യവ്യാപകമായി നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. വാഹന പാർക്കിംഗിനും ഇതേ ഫാസ്റ്റ് ടാഗ് ഉപയോഗപ്പെടുത്താനാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :