നോക്കിയും കണ്ടുമൊക്കെ വണ്ടി ഓടിച്ചാൽ, 10 കാറുകൾ സമ്മാനം !

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 8 നവം‌ബര്‍ 2019 (15:54 IST)
വാഹനമോടിച്ചാൽ സമ്മാനം കിട്ടും എന്ന് പറഞ്ഞാൽ അരും നന്നായി ഒന്ന് വാഹനം ഓടിക്കാൻ ശ്രമിക്കും. ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുന്നവർക്ക് വലിയ വിലയുള്ള സമ്മാനങ്ങൾ നൽകുകയാണ് റിയാദ് ട്രാഫിക് ഡയറക്‌ട്രേറ്റ്. ഡ്രൈവർമാരെ രഹസ്യമായി പിന്തുടർന്ന്. നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നെല്ലാം വീക്ഷിച്ചാണ് അപ്രതീക്ഷിതമായി സമ്മാനങ്ങൾ നൽകുന്നത്.

മൂന്ന് മാസത്തെ ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന മികച്ച ഡ്രൈവർമാരെ കണ്ടെത്തി റിയാദ് ട്രാഫിക് ഡയറക്‌ട്രേറ്റ് സമ്മാനങ്ങൾ നൽകുന്നത്. നിയമലംഘനങ്ങൾക്ക് ഫൈൻ ഈടാക്കുന്നത് പോലെ തന്നെയാണ് നിയമം പാലിക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നത് എന്ന് ട്രാഫിക് ഡയറ‌ക്ട്രേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽ ബസാമി


പരിപാടിക്കിടെ കണ്ടെത്തുന്ന മികച്ച ഡ്രൈവർമാർക്ക് 500 റിയാൽ അതായത് 9,500രൂപയാണ് ട്രാഫിക് ഡയറക്ട്രേറ്റ് സമാനമായി നൽകുന്നത്. കൂടാതെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന പത്ത് പേർക്ക് കാറുകളും നൽകുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :