ആന്ധ്ര|
BIJU|
Last Modified ബുധന്‍, 31 ഒക്‌ടോബര്‍ 2018 (21:26 IST)
തിരുപ്പതിയില്‍ തന്ത്രിയെ രണ്ട് യുവതികള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കേസ്. സംഭവവുമായി ബന്ധപ്പെട്ട് കല്യാണി, സരോജ എന്നീ യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷണത്തില്‍ തിരുപ്പതിയിലെ തന്നെ മറ്റൊരു തന്ത്രി മാരുതി പ്രസാദ ആചാര്യലുവിന് സംഭവവുമായി ബന്ധമുണ്ടെന്ന് ബോധ്യമായി.
മാരുതി പ്രസാദ ആചാര്യലുവും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. മണികണ്ഠ എന്ന തന്ത്രിയെയാണ് യുവതികള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.
സംഭവത്തേക്കുറിച്ച് പൊലീസ് ഭാഷ്യം ഇങ്ങനെയാണ്: തന്ത്രിമാരായ മണികണ്ഠയും മാരുതി പ്രസാദ ആചാര്യലുവും തമ്മില്‍ ശത്രുത നിലനിന്നിരുന്നു. മണികണ്ഠയുടെ ഇമേജിന് കോട്ടം വരുത്താനായി മാരുതി പ്രസാദ ആചാര്യലു ആണ് യുവതികളെ ഏര്‍പ്പാടാക്കിയത്. രണ്ട് ലക്ഷം രൂപ പ്രതിഫലം നല്‍കിയാണ് സ്ത്രീകളെ വരുത്തിയത്.
മണികണ്ഠയുടെ താമസ സ്ഥലത്ത് യുവതികള്‍ കടന്നുകയറുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ബഹളം കേട്ട് ആളുകളെത്തിയാല്‍ തങ്ങളെ പീഡിപ്പിക്കാന്‍ മണികണ്ഠ ശ്രമിച്ചതായി വരുത്തിത്തീര്‍ക്കാനായിരുന്നു പദ്ധതി. എന്നാല്‍ മാരുതി പ്രസാദ ആചാര്യലുവിന്‍റെ കണക്കുകൂട്ടല്‍ പൊലീസ് ഇടപെടലില്‍ പാളുകയായിരുന്നു. മാരുതി പ്രസാദ പറഞ്ഞിട്ടാണ് തങ്ങള്‍ മണികണ്ഠയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്ന് കല്യാണിയും സരോജയും പൊലീസിനോട് സമ്മതിച്ചു.