പറവൂര്‍|
jibin|
Last Modified ബുധന്‍, 31 ഒക്‌ടോബര്‍ 2018 (13:41 IST)
പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ആറു പേര്‍ അറസ്‌റ്റില്‍. ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ കാമുകന്മാരടക്കമുള്ള സംഘമാണ് ഒരു വര്‍ഷമായി പീഡിപ്പിച്ചിരുന്നത്.
നീണ്ടൂർ ആലുംപമ്പിൽ അജയ് ജോയ് (19), വടക്കേക്കര അണ്ടിപ്പിള്ളിക്കാവ് നടുവിലപറമ്പിൽ ശരൺജിത്ത് (21), പട്ടണം ആലുംപറമ്പിൽ ആൽബിൻ (24), പൂയപ്പിള്ളി മാണിയാലിൽ വീട്ടിൽ ഷെറിൻകുമാർ (ബേബി 32), നീണ്ടൂർ മഠത്തിപ്പറമ്പിൽ അരുൺപീറ്റർ (21), ഏഴിക്കര കെടാമംഗലം കാഞ്ഞുതറവീട്ടിൽ റോഹിത്ത് (21) എന്നിവരാണ് അറസ്‌റ്റിലായത്.
പെണ്‍കുട്ടിയുടെ സ്വര്‍ണമാല കാണാതായതിനെ തുടര്‍ന്ന് നടന്ന അന്വേഷണമാണ് പീഡനവിവരം പുറത്താകാന്‍ കാരണം. വീട്ടുകാര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ മാല ശരൺജിത്തിന് നല്‍കിയെന്ന് വിദ്യാര്‍ഥിനി വ്യക്തമാക്കി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പ്രതികളുമായുള്ള പെണ്‍കുട്ടിയുടെ ബന്ധം വ്യക്തമായത്.
സാമ്പത്തിക ബുദ്ധിമുട്ട് തീര്‍ക്കാന്‍ കാമുകനായ ശരണ്‍ ജിത്തിന് മാല നൽകിയെന്നാണ് പെൺകുട്ടിയുടെ മൊഴി. മറ്റൊരു പ്രിതിയായ അജയ് ജോണും കുട്ടിയുടെ കാമുകനാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പ്രിതികള്‍ അറസ്‌റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.