വിദ്യാർത്ഥികളെ പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ പകർത്തുന്നത് ഹോബി, ഒടുവിൽ സ്കൂൾ പ്രിൻസിപ്പൽ പിടിയിലായി

Sumeesh| Last Modified ബുധന്‍, 31 ഒക്‌ടോബര്‍ 2018 (20:40 IST)
പെഷവാർ: സ്കൂൾ വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിന് വിദേയരാക്കി ദൃശ്യങ്ങൾ പകർത്തുന്നത് ഹോബിയാക്കിയ സ്കൂൾ പ്രിൻസിപ്പലിനെ ഒടുവിൽ കോടതി ശിക്ഷിച്ചു. 105 വർഷം തടവും 14 ലക്ഷം രൂപ പിഴയുമാണ് കുട്ടികളെ ലൈംഗിക ചുഷണത്തിന് വിധേയനാക്കിയ അട്ടവുള്ള മര്‍വാതിന് കോടതി വിധിച്ചത്.

പാകിസ്ഥാനിലാണ് സംഭവം. സ്കൂളിന്റെ ഉടമസ്ഥനും ഇയാൾ തന്നെയാണ്. സ്കൂളിൽ ഇയാൾ ഒളിക്യാമറകൾ സ്ഥാപിച്ച് കുട്ടികളുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങളും കുട്ടികളെ പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങളും ശേഖരിക്കുക എന്നതായിരുന്നു ഇയാളുടെ ക്രൂരമായ ഹോബി.

സ്കൂളിലെ പതിനെട്ട് വയസിനു താഴെയുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും ഇയാൾ ലൈംഗികമായി പീഡിപിച്ചിരുന്നു. 2017 ജുലൈ 14 ന് സ്കൂളിലെ ഒരു ആൺകുട്ടി നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പകർത്തുന്നത് തന്റെ ഹോബിയാണ് എന്നായിരുന്നു ഇയാൾ കോടതിയിൽ വ്യക്തമാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :