മുഖംമൂടി ധരിച്ച് കവർച്ചക്ക് ശ്രമിച്ച കൗമാരക്കാരെ വെടിവച്ച് കൊലപ്പെടുത്തി വീട്ടുടമസ്ഥൻ

Last Modified ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (18:13 IST)
വീട്ടിൽ മുഖം മൂടി ധരിച്ച് കവർച്ചെക്കെത്തിയ മൂന്ന് കൗമാരക്കാരെ വീട്ടുടമസ്ഥൻ വെടിവച്ച് കൊലപ്പെടുത്തി. ജോർജിയയിലെ റോക്‌ഡെയിൽ കൗണ്ടിയിലാണ് സംഭവം ഉണ്ടായത്. വീട്ടുടമസ്ഥനെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തെങ്കിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് വിവരം.

വീടിനുമുന്നിൽ മുഖമൂടി ധരിച്ച് മൂന്ന് പേർ മോഷണം നടത്തുന്നത് കണ്ടാണ് വീട്ടുടമസ്ഥാൻ പുറത്തേക്ക് വന്നത്. ഇതോടെ മോഷ്ടാക്കളിൽ ഒരാൾ വീട്ടുടമസ്ഥന് നേരെ വെടിയുതിർക്കാൻ തുടങ്ങി. പിന്നീട് അക്രമികളിൽനിന്നും രക്ഷപ്പെട്ട് വീടിനുള്ളിൽ കയറിയ വീട്ടുടമസ്ഥൻ തോക്കുമായി എത്തി മോഷ്ടാക്കളെ വെടിവച്ചു വീഴ്ത്തുകയായിരുന്നു.

വേടിയേറ്റ് മരിച്ച മൂവരും പതിനഞ്ചും പതിനാറും വയസുള്ളവരാണ്. ഇവർ പ്രദേശവാസികൾ തന്നെയാണ് എന്നാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ രണ്ട് പേർ സഹോദരങ്ങളാണ്. ഇവരുടെ പേരോ മറ്റു വിശദാംശങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :