Sumeesh|
Last Modified ഞായര്‍, 15 ജൂലൈ 2018 (12:25 IST)
കോട്ടയം: കൌമാരക്കാരനെ പീഡിപ്പിച്ച കേസിൽ യുവതി പോക്സോ കേസിൽ പിടിയിലായി. 27 കാരിയായ കുമളി സ്വദേശിനിയാണ് കേസിൽ പിടിയിലായത്. തന്നെ പീടിപ്പിച്ചെന്നു കാട്ടി യുവതി യുവതി ചോറ്റുപാറ പൊലീസ് സ്റ്റേഷനിൽ നൽകിയ പരതിയാണ് യുവതിക്കു തന്നെ വിനയാത്. കേസിൽ കുറ്റം ആരോപിക്കപ്പെട്ട കൌമാരക്കാരനെ പൊലീസ് ചോദ്യം ചെയ്തതോടെ കള്ളി വെളിച്ചത്തായി.
പരാതിക്കരിയായ യുവതിയും 17കാരനും കഴിഞ്ഞ ഒരു വർഷമായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. കുമളി പീരുമേട് റൂട്ടിലോടുന്ന ബസിലെ ചെക്കറാണ് ഇയാൾ. ബസിൽ സ്ഥിരം യാത്രക്കാരിയായിരുന്ന യുവതി ഇയളുമായി പ്രണയത്തിലാവുകയായിരുന്നു. തുടർന്നാണ് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്.
എന്നാൽ കുറച്ചു നാളുകൾക്ക് മുൻപ് ഇരുവരും തമ്മിൽ പിരിഞ്ഞിരുന്നു. തുടർന്ന് ഇയാൾ സ്വന്തം വീട്ടിലേക്ക് മടങ്ങി പോവുകയും ചെയ്തു. പിന്നീട് താൻ ഗർഭിണിയാണെന്നും കൂടെ വന്ന് താമസിച്ചില്ലെങ്കിൽ
പീഡിപ്പിച്ചതായി പരാതി നൽകുമെന്നും യുവതി ഭീഷണിപ്പെടുത്താൻ തുടങ്ങി.
ഭീഷണിക്ക് വഴങ്ങാതെ വന്നതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഇയാൾക്ക് പ്രായപൂർത്തി ആയിട്ടില്ലാത്തതിനാൽ ലൈംഗീകമായി പീഡിപ്പിച്ചതിന് യുവതിക്കു മേൽ പോക്സോ കേസ് ചുമത്തുകയായിരുന്നു. കോട്ടയം സബ്ജെയിലിൽ റിമാൻഡിലാണ് യുവതി.