പിറന്നാൾ ദിനത്തിൽ ഈ വഴിപാട് നടത്തിയാൽ ?

Sumeesh| Last Modified ഞായര്‍, 15 ജൂലൈ 2018 (10:30 IST)
പിറന്നാൾ ദിനത്തിൽ വിവിധ ക്ഷേത്ര ദർശനം നടത്തുകയും വഴിപാടുകൾ കഴിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. സാധരണ പുഷ്പാഞ്ജലിയാണ് പിറന്നാൾ ദിനത്തിൽ എല്ലാവരും കഴിക്കാറുള്ള വഴിപാട്. എന്നാൽ പിറന്നാൾ ദിനത്തിൽ കഴിപ്പീക്കേണ്ട ഏറ്റവും ഉത്തമമായ വഴിപാട്. ധാരയാണ്.

ശിവന് ധാര വഴിപാടായി നൽകുന്നത് ഐശ്വര്യവും ആരോഗ്യവും പ്രധാനം ചെയ്യും. ജലധാരയാണ് സാധാരണ ഗതിയിൽ വഴിപാട് നടത്താറുള്ളത്. ക്ഷീരധാരയും ഇളനിർധാരയും നടത്താവുന്നതാണ്. ധാരയുടെ പ്രസാദമായി ലഭിക്കുന്ന പായസം പിറന്നാൾ ദിനത്തിൽ കഴിക്കുന്നത് ആയൂരാരോഗ്യ സൌഖ്യത്തിന് ഉത്തമമാണ്.

ധാര നടക്കുന്ന സമയത്ത് ജന്മനക്ഷത്രക്കാർ ക്ഷേത്രത്തിൽ തന്നെ ഉണ്ടാകുന്നതാണ് നല്ലത്. ക്ഷേത്രത്തിൽ ധാരനടക്കുന്ന സമയത്ത് പഞ്ചക്ഷീര മന്ത്രം ജപിക്കണം. ശിവനു ധാര കഴിക്കുന്നതോടൊപ്പം ഗണപതി ഹോമം നടത്തുന്നതും ഉത്തമമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :