'മോഹമുന്തിരി'യുടെ ദാരിദ്ര്യം വേർഷൻ; ഗായത്രിയുടെ ഡാൻസ് ഏറ്റെടുത്ത് ട്രോളന്മാർ; പൊട്ടിച്ചിരിപ്പിച്ച് വീഡിയോ

പല സിനിമകളിലെ തമാശ രംഗങ്ങൾ കോർത്തിണക്കിയ ട്രോൾ വീഡിയോ കാണികളിൽ ചിരിപടർത്തുന്നു.

Last Updated: വ്യാഴം, 18 ജൂലൈ 2019 (15:06 IST)
പോക്കിരിരാജയുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. മധുരരാജയിലെ സണ്ണി ലിയോണിന്റെ മോഹമുന്തിരി എന്നു തുടങ്ങുന്ന ഐറ്റം ഡാൻസ് ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോൾ ഈ ഗാനത്തിന് ചുവടു‌വച്ചുകൊണ്ടുള്ള നടി ഗായത്രി സുരേഷിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിലും ട്രോളന്മാരുടെ ഇടയിലും പ്രധാന സംസാരവിഷയം.

പല സിനിമകളിലെ തമാശ രംഗങ്ങൾ കോർത്തിണക്കിയ ട്രോൾ വീഡിയോ കാണികളിൽ ചിരിപടർത്തുന്നു. 'മോഹനമുന്തിരി'യുടെ ദാരിദ്രം വേർഷൻ എന്ന തലക്കെട്ടോടു കൂടെ ഇട്ടിരിക്കുന്ന വീഡിയോ നിരവധിയാളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :