1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. pocso case youth sentenced 23 year imprisonment

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 23 വർഷം കഠിനതടവ്

Pocso
മലപ്പുറം: പതിമൂന്നു വയസ്സുള്ള ഭിന്ന ശേഷിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് കോടതി 23 വർഷം കഠിനതടവും 45000 രൂപാ പിഴയും വിധിച്ചു. പെരിന്തൽമണ്ണ പാങ് അയ്യാത്തൻപാറ സ്വദേശി ഗിരീഷ് എന്ന 48 കാരനെയാണ് കോടതി ശിക്ഷിച്ചത്.2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അർദ്ധരാത്രി വീടിൻ്റെ ഓട് പൊളിച്ച് അകത്തു കടന്ന പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു. എന്നാൽ 2018 മേയ് വരെ വല ദിവസങ്ങളിലും പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി എന്നാണ് കേസ്. 
 
മൂന്ന് ഐ.പി.സി വകുപ്പുകളിലായാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി എസ്.സൂരജ് ശിക്ഷ വിധിച്ചത്.  പിഴതുക അതിജീവിതയ്ക്ക് നൽകാനാണ് വിധി. കൊളത്തൂർ പോലീസ് ഇൻസ്പക്ടർ എൻ.ബിശ്വാസ് ആയിരുന്നു കേസ് രജിസ്റ്റർ അന്വേഷണം നടത്തിയത്.
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
വൈദ്യുതി മോഷണം കണ്ടെത്തി: സി.പി.എം വനിതാ കൗൺസിലർക്ക് 318000 രൂപാ പിഴ