1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Pocso case youth sentenced 33 year imprisonment

വീട്ടിൽ അതിക്രമിച്ചു കയറി പിഡനം: യുവാവിന് 33 വർഷം കഠിനതടവ്

Pocso
കോഴിക്കോട് : വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിലെ പീഡിപ്പിച്ച യുവാവിനു കോടതി 33 വര്‍ഷത്തെ കഠിനതടവ് ശിക്ഷ വിധിച്ചു. പ്രായ പൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഫറോക്ക് ചെറുവണ്ണര്‍ തളിക്കാട്ട് പറമ്പ് വീട്ടില്‍ ഉണ്ണി എന്ന കെ.ബിച്ചുവിനെയാണ് ശിക്ഷിച്ചത്.
 
2016 ജൂണ്‍ മാസം മുതല്‍ 2017 ഓഗസ്റ്റ് വരെയുള്ള വിവിധ ദിവസങ്ങളില്‍ പെണ്‍കുട്ടിയെ മൊബൈലില്‍ അശ്ലീല വീഡിയോ കാണിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. നല്ലളം പോലീസ് എസ്.ഐ യു സനീഷാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
 
കോഴിക്കോട് പ്രത്യേക കോടതി ജഡ്ജി സി.എസ്. അമ്പിളിയാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്‌ക്കൊപ്പം അരലക്ഷം രൂപ പിഴയും വിധിച്ചു. പിഴ തുക അതിജീവിതയ്ക്ക് നല്‍കണം. ഇല്ലെങ്കില്‍ ഒരു വര്‍ഷവും രണ്ടു മാസവും അധിക നടപുരിക്ഷ അനുഭവിക്കണം.
അടുത്ത ലേഖനം
സംസ്ഥാനത്ത് അതിതീവ്ര മഴ, 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്