പാലക്കാട്|
എ കെ ജെ അയ്യർ|
Last Modified വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (19:13 IST)
പാലക്കാട്: സ്വകാര്യ ബസിലെ യാത്രയ്ക്കിടെ പെൺകുട്ടിക്ക് നേരെ ലൈംഗികാതിർകമാം നടത്തിയ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
എടപ്പാൾ - പട്ടാമ്പി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളം കൊട്ടാരത്തിൽ വീട്ടിൽ അബ്ദുൽ റസാഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്‌കൂളിലേക്ക് പോകുമ്പോൾ ബസിൽ വച്ച് ഇയാൾ ലൈംഗിക അതിക്രമം നടത്തി എന്ന വിവരം പെൺകുട്ടി അധ്യാപകരോട്
പറയുകയായിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ
തൃത്താല പോലീസിൽ പരാതി നൽകി. അന്വേഷണത്തിന് ശേഷം പോലീസ് ഇയാളെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.