പോക്സോ കേസിൽ 47 കാരൻ അറസ്റ്റിലായി

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 18 ഓഗസ്റ്റ് 2023 (17:19 IST)
പാലക്കാട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കരുമ്പുകട മുത്തു കോളനി നിവാസി ജാഫിയുള്ള സകാവുള്ള എന്ന 47 കാരനാണ്
അറസ്റ്റിലായത്.


കേസിനാസ്പദമായ സംഭവം നടന്നത് 2021 ലായിരുന്നു. പട്ടിക വിഭാഗത്തിൽ പെട്ട പെണ്കുതട്ടിയെ കൊടുന്തിരപ്പള്ളി, എന്നിവിടങ്ങളിൽ വച്ച് പലതവണ പീടിപിച്ചു എന്നാണു കേസ്.

ചിറ്റൂർ ഡി.വൈ.എസ്.പി സി.സുന്ദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :