1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Pocso case auto driver sentenced to jail for 19 years

പോക്സോ കേസിൽ ഓട്ടോഡ്രൈവർക്ക് 19 വർഷം കഠിനതടവ്

Pocso
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവർക്ക് കോടതി പത്തൊമ്പതു വർഷത്തെ കഠിന തടവും 75000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. വാണിയമ്പലം മട്ടക്കുളം മനുരയിൽ വീട്ടിൽ അബ്ദുൽ വാഹീദ് എന്ന നാല്പതുകാരനെയാണ് കോടതി ശിക്ഷിച്ചത്.
 
2018 മുതൽ 2020 വരെയുള്ള കാലത്ത് കുട്ടിയെ ഇയാൾ ലൈംഗികമായ അതിക്രമത്തിന് ഇരയാക്കി എന്നാണു കേസ്. വണ്ടൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ റിപ്പോർട്ട് നൽകിയത്. പ്രതി പിഴ അടച്ചില്ലെങ്കിൽ ഒമ്പതു മാസം കൂടി കഠിനതടവ് ശിക്ഷ അനുഭവിക്കണം.  
 
പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി സൂരജാണ് ശിക്ഷ വിധിച്ചത്. വണ്ടൂർ സി.ഐ ആയിരുന്ന ദിനേശ് കൊറോട്ടാണ് കേസന്വേഷിച്ച കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലാക്കി. 
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
ബാലികയെ ബന്ധുവിന്റെ പീഡനത്തിൽ നിന്ന് രക്ഷിച്ച് ശിശുക്ഷേമ സമിതി പ്രവർത്തകർ