തോക്ക് ചൂണ്ടി വിദ്യാര്‍ത്ഥിനിയെ ഷോപ്പിങ് മാളില്‍ നിന്ന് തട്ടിക്കൊണ്ടുപോയി; കൂട്ടബലാത്സംഗം ചെയ്തു

റെയ്‌നാ തോമസ്| Last Modified ബുധന്‍, 8 ജനുവരി 2020 (16:00 IST)
ബീഹാറില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗം ചെയ്തു. പറ്റ്‌നയിലെ ജെഡി മാളിലെ പാര്‍ക്കിങ് ഏരിയയില്‍ വെച്ചാണ് പെണ്‍കുട്ടിയെ രണ്ടംഗസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മാളില്‍ വെച്ച്‌ കണ്ട യുവാവ് പെണ്‍കുട്ടിയോട് ലൈംഗികബന്ധത്തിന് താല്‍പര്യം അറിയിച്ച്‌ സമീപിക്കുകയായിരുന്നു. താന്‍ ഇവിടുത്ത ഗുണ്ടയാണെന്നും താനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ആരും എതിര്‍ക്കില്ലെന്നും പെണ്‍കുട്ടിയോട് പറയുകയായിരുന്നു. ഇതുകേട്ട് ഭയന്ന പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ വീണ്ടും അതേ മാളില്‍ വച്ച്‌ കഴിഞ്ഞ ദിവസം യുവാവിനെ കാണുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

പെണ്‍കുട്ടിയെ കണ്ടയുടനെ ഇയാള്‍ വീണ്ടും ഇതേ ആവശ്യം ആവര്‍ത്തിക്കുകയായിരുന്നു. യുവാവില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേ കാറിലെത്തിയാള്‍ പെണ്‍കുട്ടിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ബലാത്സംഗം ചെയ്യുന്ന വീഡിയോയും ഇവര്‍ ചിത്രീകരിച്ചു.

ലൈംഗികബന്ധത്തിന് തുടര്‍ന്നും സമ്മതിച്ചില്ലെങ്കില്‍ വീഡിയോ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തിരികെ വരുന്ന വഴിയില്‍ കാറില്‍ വെച്ച്‌ വീണ്ടും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ പറ്റി പെണ്‍കുട്ടി ഹോസ്റ്റല്‍ റൂംമേറ്റിനോട് പറഞ്ഞതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

പെണ്‍കുട്ടിയെ പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :