1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Woman Complaint against bjp leader arrest

ഭർത്താവിനെ മദ്യം നൽകി മയക്കിയ ശേഷം ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചു; ബിജെപി നേതാവ് അറസ്റ്റിൽ

Arrest
മധ്യപ്രദേശിൽ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ബിജെപി നേതാവ് അറസ്റ്റിൽ. അശോക് നഗർ ജില്ലയിലെ ബിജെപി മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ദേവേന്ദ്ര താമ്രാകറാണ് അറസ്റ്റിലായത്.
താമ്രാകറിന്റെ കൃഷിയിടത്തിലെ പണിക്കാരായ ദമ്പതികളെ കൽക്കരിപ്പാടത്ത് ജോലി വാഗ്ദാനം ചെയ്ത് സിംഗ്രോളിയിൽ എത്തിക്കുകയായിരുന്നു.

സിംഗ്രോളിൽ എത്തിയശേഷം ഭർത്താവിന് മദ്യം നൽകി മയക്കിയ ശേഷം കൽക്കരിഖനി കാണിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. പൊലീസിൽ പരാതിപ്പെട്ടാൽ പ്രത്യാഘാതമുണ്ടാകുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
 
പരാതിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച സിംഗ്രോളിയിൽ നിന്നും താമ്രാകറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തതായി സിംഗ്രോളി പൊലീസ് അറിയിച്ചു.
About Writer
റെയ്‌നാ തോമസ്