പന്ത് എടുത്തുകൊടുത്തില്ല; യുവാവ് യുവതിയുടെ കാല്‍ തല്ലിയൊടിച്ചു

റെയ്‌നാ തോമസ്| Last Modified ചൊവ്വ, 7 ജനുവരി 2020 (13:38 IST)
പന്ത് എടുത്തുകൊടുത്തില്ലെന്ന് പറഞ്ഞ് യുവതിയുടെ കാല്‍ തല്ലിയൊടിച്ച യുവാവ് റിമാന്‍ഡില്‍. പുത്തൂര്‍ ചന്ദ്രാലയത്തില്‍ അനീഷിനെയാണ് പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അനീഷിന്റെ വീടിന് സമീപം കളിക്കുന്നതിനിടെ പരാതിക്കാരിയുടെ വീട്ടിലേക്ക് പന്ത് വീണു. എടുത്തുകൊടുക്കാന്‍ അനീഷ് ആവശ്യപ്പെട്ടെങ്കിലും യുവതി കൂട്ടാക്കിയില്ല. ഇതില്‍ പ്രകോപിതനായ അനീഷ് ഇരുമ്പ് പൈപ്പ് കൊണ്ട് യുവതിയുടെ കാല്‍ അടിച്ചൊടിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :