നടി അക്രമിയ്ക്കപ്പെട്ട കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്ന് വിധി

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (07:45 IST)
കൊച്ചി: നടി അക്രമിയ്ക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാകണം എന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജിയിൽ ഇന്ന് വിചാരണ കോടതി വിധി പറയും. കേസിലെ നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തി ദിലീപ് മൊഴി മാറ്റൻ ശ്രമിച്ഛു എന്നും ഇത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണ് എന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി പ്രോസിക്യുഷൻ കോടതിയെ സമീപിച്ചത്. കേസിൽ മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറി പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ദിലീപിന് വേണ്ടിയാണ് വിപിൻലാലിനെ പ്രദീപ് കുമാർ ഭീഷണിപ്പെടുത്തിയത് എന്നാണ്. പ്രോസിക്യൂഷന്റെ വാദം. കേസിലെ മറ്റു പ്രധാന സാക്ഷികളുടെ മൊഴി മാറ്റത്തിലും പ്രതിഭാഗത്തിന്റെ ഇടപെടലുകളൂണ്ട് എന്നും പ്രോസിക്യൂഷൻ ആരോപിയ്ക്കുന്നുണ്ട്. കേസിൽ നിലവിൽ ദിലിപ് എട്ടാംപ്രതിയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :