അയൽവാസിയുമായി പ്രണയം, 19കാരിയെ ക്രൂരമായി കൊലപ്പെടുത്തി സഹോദരനും കസിനും

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 17 ഫെബ്രുവരി 2020 (14:32 IST)
മീററ്റ്: അയൽവാസിയായ യുവവിനെ പ്രണയിച്ചതിന് 19 കരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ വെടിവച്ച് കൊലപ്പെടുത്തി സഹോദരനും കസിനും. ഉത്തർപ്രദേശിലെ മീററ്റിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. അയൽവാസിയുമായി ഫോണിൽ സംസാരിയ്ക്കുന്നതിൽനിന്നും പെൺകുട്ടിയെ നേരത്തെ കുടുംബം വിൽക്കിയിരുന്നു. എന്നാൽ പെൺകുട്ടി വീണ്ടും ബന്ധം തുടർന്നതാണ് പ്രകോപനത്തിന് കാരണം എന്ന് പൊലീസ് പറയുന്നു.

സഹോദരനും മറ്റൊരു സുഹൃത്തിനുമൊപ്പം പെൺകുട്ടിയുടെ മുറിയിലെത്തിയ കസിനാണ് പെൺകുട്ടിയ്ക്ക് നേരെ വെടിയുതിർത്തത് എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തുടർന്ന് തെളിവ് നശിപ്പിയ്ക്കാനായി മൂവരും ചേർന്ന് മുറി വൃത്തിയാക്കി. പെൺകുട്ടിയെ അജ്ഞാത സംഘം കൊലപ്പെടുത്തിയെന്ന് വിവരം ലാഭിച്ചതോടെയാന് പൊലീസ് സ്ഥലത്തെത്തിയത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കസിനാണ് പെൺകുട്ടിയ്ക്ക് നേരെ വെടിയുതിർത്തത് എന്ന് വ്യക്തമായത്. കുടുബത്തിന് കൊലപാതകത്തിൽ പങ്കുള്ളതായി. പെൺകുട്ടിയുടെ സഹോദരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൂന്ന് വെടിയുണ്ടകളാണ് പെൺകുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. പെൺകുട്ടിയുടെ അരക്കെട്ടിലും, തുടയിലും സ്വകാര്യഭാാഗത്തുമാണ് വെടിയേറ്റത് എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :