ബലേനോയ്ക്ക് പിന്നാലെ ബ്രെസ്സയുടെ ടൊയോട്ട പതിപ്പ് വരുന്നു, വാഹനം ഏപ്രിലിൽ വിപണിയിലേയ്ക്ക്

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 17 ഫെബ്രുവരി 2020 (13:28 IST)
മാരുതി സുസൂക്കിയുടെ കോംപാക്ട് എസ്‌വി ബ്രെസ്സയും ബ്രാൻഡിൽ എത്തുകയാണ്. വാഹനം ഏപ്രിലിൽ വിപണിയിലെത്തും. ബ്രെസ്സയെ ടൊയോട്ട ബ്രാൻഡിൽ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഇരു കമ്പനികളും തമ്മിൽ ധാരണയായിരുന്നു. ബ്രെസ്സയുടെ ടൊയോട്ട പതിപ്പിന്റെ പേര് കമ്പനി വ്യക്തമാക്കിയിട്ടില്ല.

വിറ്റാര ബ്രെസ്സയുടെ 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനിലായിരിയ്ക്കും, ടൊയോട്ട ബ്രാൻഡിൽ വാഹനം എത്തുക. 5 സ്പീഡ് മാനുവൽ ട്രൻസ്‌മിഷനിലും, 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനിലും വാഹനം ലഭ്യമായിരിയ്ക്കും. ബാഡ്ജിൽ മാത്രമാണ് ടൊയോട്ട നിരയിലെത്തുമ്പോൾ വാഹനത്തിന് മാറ്റമുണ്ടാവുക എന്നാണ്
പ്രതീക്ഷിയ്ക്കപ്പെടുന്നത്.

2019 ജൂണിലാണ് ബലേനോയുടെ ടൊയോട്ട പതിപ്പ് ഗ്ലാൻസയെ കമ്പനി വിപണിയിലെത്തിച്ചർഹ്. മികച്ച വിൽപ്പന സ്വന്തമാക്കാൻ ഗ്ലാൻസയ്ക്ക് സാധിച്ചു. ഇതേ പ്രകടനം തന്നെ ബ്രെസയുടെ റീബാഡ്ജ് പതിപ്പും കൈവരിയ്ക്കും എന്നാണ് ടൊയോട്ടയുടെ പ്രതീക്ഷ. ഇരു കമ്പനികളും തമ്മിലുള്ള ധാരണ പ്രകരം. എർട്ടിഗ, ആൾട്ടീസ് എന്നീ വാഹാനങ്ങളും ടൊയോട്ട ബാഡ്ജിൽ അധികം വൈകാതെ വിപണിയിലെത്തിയേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :