പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ട്രെയിനിൽ ഒരു സീറ്റ് നിത്യപൂജയ്ക്കായ് റിസർവ്ഡ്, സംഭവം വിവദം

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 17 ഫെബ്രുവരി 2020 (12:55 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഫ്ലാഗോഫ് ചെയ്ത വാരണാസി- ഇൻഡോർ കാശി മഹാകാൽ എക്സ്‌പ്രെസിൽ ഒരു ബെർത്ത് നിത്യപൂജയ്ക്കായ് മാറ്റിവച്ച് അധികൃതർ. ട്രെയിനിൽനിന്നുമുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ സംഭവം വാലിയ വിവാദമായി മാറി. രാജ്യത്തെ മൂന്ന് പ്രധാന ശിവക്ഷേത്രങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന ട്രെയിനിൽ ബി5 കോച്ചിലെ 64ആം ബെർത്താണ് നിത്യ പൂജയ്ക്കായി മാറ്റിവച്ചിരിയ്ക്കുന്നത്.

എല്ലാ ദിവസമവും ട്രെയിനിൽ ആരാധനയ്ക്കായി ഒരു സീറ്റ് മാറ്റിവയ്ക്കും എന്ന് റെയി‌ൽവേ അധികൃതർ വ്യക്തമാക്കുകയും ചെയ്തു. ശിവ ഭഗവാന്റെ ചിത്രങ്ങൾ വച്ച് പൂജയ്ക്കായി ഒരുക്കിയിരിയ്ക്കുന്ന ബെർത്തിന്റെ ചിത്രങ്ങൾ വാർത്താ ഏജൻസിയായ എഎൻഐയാണ് പുറത്തുവിട്ടത്.

തീപിടുത്തം ഉണ്ടാക്കുന്ന വസ്തുക്കൾ ട്രെയിനിൽ കൊണ്ടുപോകാൻ പാടില്ലാ എന്നാണ് ചട്ടം. എന്നാൽ പൂജയ്ക്കാർ ടിടിഇ തീപ്പെട്ടി ഉരയ്ക്കുന്ന ചിത്രങ്ങൾ ഉൾപ്പടെ പുറത്തുവന്നിട്ടുണ്ട്. ഇൻഡോറിലുള്ള ഓംകാരേശ്വർ, ഉജ്ജയിനിയിലുള്ള മഹാകാലേശ്വർ, വാരാണാസിയിലുള്ള കാശി വിശ്വനാഥ ക്ഷേത്രങ്ങളെ ബന്ധിപ്പിയ്ക്കുന്നതാണ് ട്രെയിൻ. ഫെബ്രുവരി 20 മുതൽ സർവീസ് ആരംഭിയ്ക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :