1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Nine-month-old dies after being raped in Warangal

ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; യുവാവ് പിടിയിൽ

ഗുരുതരമായ രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

rape
ഒൻപത് മാസം പ്രായമായ പെൺകുഞ്ഞിനെ പീഡിപ്പിച്ച് യുവാവ് കൊലപ്പെടുത്തി. സംഭവത്തിൽ 28കാരനായ പ്രവീൺ എന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇതോടെ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന ആവശ്യമുയർത്തി പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയർന്നു.
 
തെലങ്കാനയിലെ വാറങ്കലിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. മാതാപിതാക്കളോടൊപ്പം വീടിന്റെ ടെറസിൽ ഉറങ്ങുകയായിരുന്നു. കുട്ടിയെ യുവാവ് എടുത്തുകൊണ്ട് പോയാണ് ഉപദ്രവിച്ചത്. കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ കുട്ടിയെ പ്രതി ലൈംഗീകമായി പീഡിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പ്രതിയെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഗുരുതരമായ രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
അടുത്ത ലേഖനം
കല്ലട ബസിൽ പീഡനശ്രമം; ഡ്രൈവർ പിടിയിൽ