അനുബന്ധ വാര്‍ത്തകള്‍
- അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ച് ഗർഭിണിയാക്കി; പരാതിയുമായി മകൾ
- ബന്ധുവിനെ വെട്ടികൊന്നു, ദൃശ്യങ്ങൾ പാട്ടിനൊപ്പം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു
- മകന്റെ വിവാഹം 'മുടക്കാൻ' അമ്മയുടെ ക്വട്ടേഷൻ; ഇടപെട്ട് കോടതി
- മദ്യലഹരിയിൽ നിരന്തരം അമ്മയെ മർദ്ദിക്കുന്നു; മകൻ അച്ഛനെ അടിച്ചുകൊന്നു; അറസ്റ്റ്
- 'അവൾക്ക് വേണ്ടി എന്റെ ജീവൻ കൊടുക്കും, ഇതിൽ കൂടുതലെന്ത് പറയാൻ'; വികാരഭരിതനായി ബാല
മൂന്ന് വയസുള്ള ഏക മകളെ കൊലപ്പെടുത്തി; പിന്നാലെ അമ്മ ആത്മഹത്യ ചെയ്തു; ദുരൂഹത
മീര സാരിയിൽ തൂങ്ങി മരിച്ച നിലയിലും അതെ സാരിയുടെ മറ്റേ തുമ്പിൽ മകളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയിലുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ നിലയിൽ. കല്ലറ തെങ്ങുംകോട് പെരുമ്പേലി തടത്തരികത്തു വീട്ടിൽ രാഹുലിന്റെ ഭാര്യ ജി മീരയെയും മകൾ മൂന്ന് വായസുകാരി ഋഷികയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മീര സാരിയിൽ തൂങ്ങി മരിച്ച നിലയിലും അതെ സാരിയുടെ മറ്റേ തുമ്പിൽ മകളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയിലുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മീരയുടെ ഭർത്താവ് കെട്ടിടനിർമാണ തൊഴിലാളിയാണ്. ഇന്നലെ ഉച്ചഭക്ഷണത്തിന് മകളെ അന്വേഷിച്ചെത്തി മീരയുടെ അമ്മ ഗിരിജയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആ സമയത്ത് ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല.
മീര എഴുതിയതെന്ന് കരുതപ്പെടുന്ന കത്ത് കണ്ടെത്തിയുട്ടുണ്ടെന്ന് പാങ്ങോട് പോലീസ് പറഞ്ഞു. വീട്ടിൽ ഇന്നലെ ഉണ്ടായ വാക്കുതർക്കമാണ് ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് സൂചന.