അനുബന്ധ വാര്‍ത്തകള്‍
- ദിലീപ് വിഷയത്തിൽ 'അമ്മ'യും 'ഡബ്ല്യൂസിസി'യും വീണ്ടും നേർക്കുനേർ
- 'അമ്മയുടെ നിലപാടുകളൊക്കെ മാറ്റാൻ യുക്തനായ ഒരു പ്രസിഡന്റാണ് മോഹൻലാൽ': വിനയൻ
- വയനാട്ടിൽ അച്ഛനും മകനും ഉൾപ്പെടെ മൂന്ന് പേർ കുഴഞ്ഞുവീണ് മരിച്ചു; വിഷമദ്യം കഴിച്ചെന്ന് സംശയം
- കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് മോഹൻലാലിനെ സൂപ്പർസ്റ്റാർ ആക്കിയ തമ്പി കണ്ണന്താനം
- പ്രശസ്ത സംവിധായകനും നടനും നിർമ്മാതാവുമായ തമ്പി കണ്ണന്താനം അന്തരിച്ചു
മദ്യം വാങ്ങാൻ പണം നൽകിയില്ല; മകൻ അമ്മയെ ചവിട്ടിക്കൊന്നു
മദ്യം വാങ്ങാൻ പണം നൽകിയില്ല; മകൻ അമ്മയെ ചവിട്ടിക്കൊന്നു
മദ്യം വാങ്ങാന്‍ പണം കൊടുത്തില്ലെന്ന പേരില്‍ മകൻ അമ്മയെ കൊലപ്പെടുത്തി. സംഭവത്തിൽ മകൻ വി മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊവുക്കല് പുതുവല്‍ പുത്തന്‍ വീട്ടില്‍ ശ്രീലത (45)യാണ് കൊലപ്പെടുത്തിയത്.
മദ്യം വാങ്ങാന്‍ പണം ചോദിച്ചപ്പോള്‍ ശ്രീലത കൊടുക്കാത്തതിനെത്തുടർന്ന് പണത്തിന് വേണ്ടി പിടിവിലി നടക്കുന്നതിനിടെ നിലത്ത് വീണ ശ്രീലതയെ മണികണ്ഠന് ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ആദ്യഭര്‍ത്താവുമായി പിരിഞ്ഞ ശ്രീലത രണ്ടാം ഭര്‍ത്താവ് മണിയനും മകന് മണികണ്ഠനുമൊപ്പമാണ് കഴിഞ്ഞിരുന്നത്.
വീട്ടിൽ സ്ഥിരം ബഹളമുള്ളതിനാല് അയല്‍ക്കാരാരും ബഹളം കേട്ട് വീട്ടിൽ വന്നുനോക്കിയില്ല. അമ്മ മരിച്ച വിവരം മണികണ്ഠന് തന്നെയാണ് പോലീസില്‍ അറിയിച്ചത്. ഹൃദയാഘാതം മൂലമെന്നാണ് പറഞ്ഞത്. പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ ആന്തരിക അവയവങ്ങളുടെ രക്തസ്രാവമാണ് മരണകാരണമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോള്‍ മണികണ്ഠന് കുറ്റം സമ്മതിക്കുകയായിരുന്നു.