അനുബന്ധ വാര്‍ത്തകള്‍
- 'ശരിക്കും മരണം എത്ര രസകരമാണ് ‘ - ആത്മഹത്യയ്ക്ക് മുൻപ് അനുപ്രിയ എഴുതിയതിങ്ങനെ
- കൈത്തണ്ടയിലും പുസ്തകത്തിലും കാമുകന്റെ പേര്, മരിക്കുന്നതിനു മുൻപ് വരെ അനുപ്രിയ റിനാസിനൊപ്പമായിരുന്നു; അറസ്റ്റ്
- ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകിയെ ആശുപത്രിയിൽ വെച്ച് താലി കെട്ടി; മണിക്കുറുകൾ കഴിഞ്ഞ് ‘ഭർത്താവ്’ മുങ്ങി
- ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത് മുട്ടുകുത്തിയ നിലയിൽ, മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ്
- അമ്മ മകളെ ലൈംഗികമായി പീഡിപ്പിച്ചു; 12കാരിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്; സംഭവം തൃശ്ശൂരിൽ
മകൻ രാജ്യം വിട്ടു പോകേണ്ടി വരുമോ എന്ന ഭയം; പശ്ചിമ ബംഗാളിൽ അമ്മ തൂങ്ങി മരിച്ച നിലയിൽ
പശ്ചിമ ബംഗാളിലെ പർബ ബർദമൻ ജില്ലയിലാണ് സംഭവം.
പശ്ചിമ ബംഗാളിൽ 36കാരി തൂങ്ങിമരിച്ച നിലയിൽ. ദേശീയ പൗരത്വ രജിസ്റ്റർ രാജ്യമൊട്ടാകെ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ ഭയന്ന് രണ്ട് കുട്ടികളുടെ അമ്മയായ 36കാരി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.
പശ്ചിമ ബംഗാളിലെ പർബ ബർദമൻ ജില്ലയിലാണ് സംഭവം. കഴുത്തിൽ മഫനു ചുറ്റിയാണ് യുവതിയായ ഷിപ്ര സിക്തർ തൂങ്ങിമരിച്ചതെന്ന് പൊലീസ് പറയുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാൻ ഡ്രൈവറാണ് ഷിപ്രയുടെ ഭർത്താവ്. ഒരു പെൺകുട്ടി ഉൾപ്പെടെ രണ്ടു മക്കളാണ് ഷിപ്രയ്‌ക്കുള്ളത്. തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ലഭിക്കുന്ന വരുമാനമുപയോഗിച്ചാണ് യുവതി കുടുംബം പുലർത്തിയതെന്ന് ബന്ധുക്കൾ പറയുന്നു.