1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Man killed by unknown

വിവാഹത്തിനിടെ നൃത്തം ചെയ്തതിനെ ചൊല്ലി തർക്കം, പത്തൊൻപതുകാരനെ കുത്തിക്കൊന്നു !

വാർത്ത
ഗാന്ധിനഗർ: വിവാഹ വേദിയിൽ നൃത്തം ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പത്തൊൻപതുകാരന് ദാരുണ അന്ത്യം ഗുജറാത്തിലെ സൂറത്തിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. വിജയ് ബോസ്കർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ രവിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ ചടങ്ങിനിടെയായിരുന്നു ആക്രണം. വിവാഹ വേദിയിൽ നൃത്തം ചവിട്ടുന്നതിനിടെ നാല് അജ്ഞാതരായ ആളുകൾ ചേർന്ന് വിജയ് ബോസ്കറിനെയും, സഹോദരനെയും കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും വിജയ് ബോസ്കർ മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  
അടുത്ത ലേഖനം
ശബരിമല കയറാൻ ഓൺലൈൻ അപേക്ഷിച്ചത് 400 ഓളം യുവതികൾ; കേരളത്തിൽ നിന്നു ഒരാൾ പോലുമില്ല