1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. man burnt alive in Uttar Pradesh

ഉത്തർപ്രദേശിൽ 22 കാരനെ നാട്ടുകാർ മരത്തിൽ കെട്ടിയിട്ട് കത്തിച്ചുകൊന്നു

വാർത്തകൾ
ലഖ്നൗ: യുവാവിനെ മരത്തിൽ കെട്ടിയിട്ട് ജീവനോടെ തികൊളുത്തി നാട്ടുകാർ. ഉത്തർപ്രദേശിലെ പ്രദാപ്ഘട്ടിൽ തിങ്കളാഴ്ച രത്രിയോടെയാണ് സംഭവം ഉണ്ടായത്. അംബികപ്രസാദ് പട്ടേൽ എന്ന യുവാവാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. പ്രദേശത്തെ ഒരു പെൺകുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങലാണ് കൊലപാതകത്തിൽ കലാശിച്ചത്.
 
സമീപവാസിയായ പെൺകുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ ഈ ബന്ധം അംഗീകരിച്ചിരുന്നില്ല. യുവാവിന് പൊലീസ് കോൺസ്റ്റബിളായി ജോലി ലഭിച്ചെങ്കിലും പെൺകുട്ടിയുടെ വീട്ടികാർ നിലപാടിൽ മാറ്റം വരുത്തിയില്ല. ഇതിനിടെ ഇരുവരുടെയും ചില സ്വകാര്യ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ കേസിൽ യുവാവ് ജയിലിലാവുകയും ചെയ്തു. 
 
പിന്നീട് മെയ് ഒന്നിന് പരോൾ ലഭിച്ചതോടെ യുവാവ് നാട്ടിൽ തിരികെയെത്തി. കഴിഞ്ഞ ദിവസം യുവാവിനെ വിട്ടിൽനിന്നും വലിച്ചിഴച്ചുകൊണ്ടുപോയ ജനക്കൂട്ടം മരത്തിൽ കെട്ടിയിയിട്ട് ജീവനോടെ തീകൊളുത്തുകയായിരുന്നു. സംഭവമറിഞ്ഞ് ഗ്രാമത്തിലെത്തിയ പൊലീസിന് നേരെയും ആക്രമണമുണ്ടായി. രണ്ട് പൊലീസ് വാഹനവും ബൈക്കും അക്രമികൾ അഗ്നിയ്ക്കിരയാക്കി. സംഘർഷത്തെ തുടർന്ന് ഗ്രാമത്തിൽ പൊലീസ് സംഗത്തെ വിന്യസിച്ചിട്ടുണ്ട്.       
About Writer
വെബ്ദുനിയ ലേഖകൻ