1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Hyundai to launch Creta 7 Seater

ക്രെറ്റയുടെ സെവൻ സീറ്റർ വിപണിയിൽ എത്തിയ്ക്കാൻ ഒരുങ്ങി ഹ്യൂണ്ടായ്

വാർത്തകൾ
മുഖം മിനുക്കി അടുമുടി മാറ്റവുമായി പുതിയ ക്രെറ്റയെ അടുത്തിടെയാണ് ഹ്യൂണ്ടായ് ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. വാഹനം മികച്ച ബുക്കിങ് സ്വന്തമാക്കുകയും ചെയ്തു. ക്രെറ്റയുടെ സെവൻ സീറ്റർ പതിപ്പിനെ അധികം വൈകാതെ തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഹ്യൂണ്ടായി. വാഹനം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വിപണിയിലെത്തും എന്നാണ് റിപ്പോർട്ടുകൾ. 
 
ആറ്, ഏഴ് സീറ്റുർ ക്രെറ്റ ഇന്ത്യൻ വിപണിയിൽ എത്തിയേക്കും. ആറ് സീറ്റര്‍ പതിപ്പില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഏഴ് സീറ്റര്‍ മോഡലില്‍ ബഞ്ച് സീറ്റുകളുമായിരിക്കും നല്‍കുക. കിയ സെല്‍റ്റോസും ഹ്യുണ്ടായി വെര്‍ണയും ഒരുക്കിയിരിയ്ക്കുന്ന കെ2 പ്ലാറ്റ്‌ഫോമിന്റെ പുതുക്കിയ പതിപ്പിലായിരിക്കും ഏഴ് സീറ്റര്‍ ക്രെറ്റ ഒരുങ്ങുന്നത്. 113 ബിഎച്ച്‌പി പവറും 144 എന്‍എം ടോര്‍ക്കും സൃഷ്ടിയ്ക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 113 ബിഎച്ച്‌പി പവറും 250 എന്‍എം ടോർക്കും സൃഷ്ടിയ്ക്കുന്ന 1.5 ലിറ്റർ ഡീസല്‍ എഞ്ചിൻ പതിപ്പുകളിലായിരിയ്ക്കും ക്രെറ്റയുടെ സെവൻ സീറ്റർ പതിപ്പും വിപണിയിലെത്തുക. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും, ചാർജ് വർധനയില്ല, പഴയ ടിക്കറ്റ് നിരക്ക് തന്നെ തുടരുമെന്ന് മന്ത്രി