പതിനാലുകാരിക്ക് നഗ്നചിത്രം അയച്ചുനൽകി, കാണാനെത്തിയതോടെ കിട്ടിയത് എട്ടിന്റെ പണി

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (15:39 IST)
വിസ്‌കോൻസെൻ: ഓൺലൈനിലൂടെ പരിചയപ്പെട്ട പതിനാലുകാരിക്ക് നഗ്നചിത്രങ്ങൾ അയച്ചു നൽകിയ യുവാവിനെ തന്ത്രപരമായി പിടികൂടി പൊലീസ്. പെൺകുട്ടിയെ കണുന്നതിനായി വിസ്കോൻസെൻ സംസ്ഥാനത്തെത്തിയതോടെയാണ് ഇൻഡിയാന സ്വദേശിയായ 32 കാരനായ ടോമി ജൻ‌കിൻസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കൈലി എന്ന പതിനാലുകാരിക്കാണ് ഇയാൾ നഗ്നചിത്രങ്ങൾ അയച്ചു നൽകിയത്. എന്നാൽ പെൺകുട്ടി വിവരം പൊലീസിൽ അറിയിച്ചിരുന്നു. ഇതോടെ പെൺകുട്ടി എന്ന വ്യാജേന യുവാവിന് അണ്ടർ കവർ പൊലീസ് ഉദ്യോഗസ്ഥർ സന്ദേശം അയക്കാൻ ആരംഭിച്ചു. ഇതോടെയാണ് പെൺകുട്ടിയെ കാണാൻ ഇയാൾ ഇൻഡിയാനയിൽനിന്നും വിസ്കോൻസെനിലേക്ക് കാൽനടയായി എത്തിയത്.

പ്രതി വിസ്കോൻസെനിലെത്തിയ ഉടനെ പൊലീസ് തന്ത്രപരാമായി പിടികൂടുകയായിരുന്നു. കൗമാരക്കാരിയെ ലൈംഗിക കൃത്യങ്ങൾക്ക് ഉപയോഗിച്ചു എന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പെൺകുട്ടികളെ സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട് ചൂഷണത്തിന് ഇരയാക്കുന്നത് തടയുന്നതിനായി
പ്രത്യേക അണ്ടർ കവർ പൊലീസ് സംഘം അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :