1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. charging lion chases tourists in karnataka park

സഞ്ചാരികൾക്ക് പിന്നാലെ കുതിച്ച് സിംഹം, ഞെട്ടിക്കുന്ന വീഡിയോ !

വാർത്ത
കാടിനുള്ളിൽ കാഴ്ചകൾ ആസ്വദിക്കുന്നതിനിടെ സിംഹം പിന്നാലെക്കൂടിയാൽ എങ്ങനെയിരിക്കും. അത്തരം ഒരു ഭീകര സാഹചര്യത്തെ അതിജീവിച്ചിരിക്കുകയാണ് സഞ്ചാരികൾ. കർണാടകയിലെ അടൽബിഖാരി വാജ്‌പെയ് സുവോളജിക്കൽ പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വിനോദ സഞ്ചരികളുടെ വാഹനത്തിന് പിന്നാലെ സിംഹം കുതിച്ചെത്തുകയായിരുന്നു.
 
വിനോദ സഞ്ചാരികളിൽ ഒരാൾ പകർത്തിയ ദൃശ്യം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് സഞ്ചാരികൾ അപകടം കൂടാതെ രക്ഷപ്പെട്ടതാണ്. സിംഹം അതിവേഗത്തിൽ വാഹനത്തെ ഏറെ ദൂരം പിന്തുടർന്നു. ഇതോടെ ഡ്രൈവർ വാഹനത്തിന്റെ വേഗത വർധിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു.       
About Writer
വെബ്‌ദുനിയ ലേഖകൻ
അടുത്ത ലേഖനം
പതിനാലുകാരിക്ക് നഗ്നചിത്രം അയച്ചുനൽകി, കാണാനെത്തിയതോടെ കിട്ടിയത് എട്ടിന്റെ പണി