പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു, പരാജയപ്പെട്ടു; പിറ്റേന്ന് തൂങ്ങി മരിച്ച് മധ്യവയസ്കൻ

Last Modified ബുധന്‍, 10 ജൂലൈ 2019 (10:32 IST)
പുഴയിൽ ചാടി ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തവനൂർ മദിരശ്ശേരി ചീരക്കുഴി വിണ്ണൻചാത്ത് ജയനാ(40)ണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. ഇന്നലെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് പുഴയിൽച്ചാടിയെങ്കിലും ജയനെ മിനിപമ്പയിലെ ലൈഫ് ഗാർഡ് രക്ഷിച്ചിരുന്നു. കരയ്ക്കെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. പിന്നീട്, വീട്ടിലെത്തിയ ജയൻ ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. പിന്നീടാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ജയൻ മുമ്പ് രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ രക്ഷപ്പെടുത്തുകയായിരുന്നു. തെങ്ങുകയറ്റത്തൊഴിലാളിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :