കണ്ണൂരില്‍ കടന്നല്‍ക്കുത്തേറ്റ് ഒരാള്‍ മരിച്ചു, 4 പേര്‍ക്ക് പരുക്ക്

കണ്ണൂര്‍, കടന്നല്‍, മരണം, Kannur, Mason Bee
കണ്ണൂര്‍| Last Modified ചൊവ്വ, 9 ജൂലൈ 2019 (15:26 IST)
കണ്ണൂര്‍ മുഴക്കുന്നില്‍ കടന്നല്‍ക്കുത്തേറ്റ് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു. മുഴക്കുന്ന് മുടക്കോഴി സ്വദേശി ബാബു(55) ആണ് മരിച്ചത്.

റബ്ബര്‍ മരം മുറിക്കുന്നനിതിടെയാണ് ബാബുവിനും കൂട്ടര്‍ക്കും കടന്നല്‍ ആക്രമണം നേരിടേണ്ടിവന്നത്. മരം മുറിച്ചിടുന്നതിനിടെ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് കടന്നല്‍ക്കൂട്ടം ആക്രമണം നടത്തുകയായിരുന്നു.

കടന്നല്‍ക്കൂട്ടം ഇരമ്പിവന്നതോടെ മരം മുറിച്ചുകൊണ്ടിരുന്നവര്‍ ചിതറിയോടി. എന്നല്‍ ബാബുവിന് ഓടി രക്ഷപ്പെടാനായില്ല. കടന്നല്‍ക്കുത്തേറ്റ് അവശനിലയിലായ ബാബുവിനെ ഏറെ പരിശ്രമിച്ചാണ് ആശുപത്രിയിലേക്ക് മാറ്റാനായത്.

ഓടി രക്ഷപ്പെടുന്നതിനിടെയാണ് മറ്റ് നാല് തൊഴിലാളികള്‍ക്കും കടന്നല്‍ക്കുത്തേറ്റത്. ഇവരെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :